Knowledge Base
ആട്ടക്കഥകൾ

രംഗം 2 മണ്ണാനും മണ്ണാത്തിയും

ആട്ടക്കഥ:
ലവണാസുരവധം
അയോദ്ധ്യയിൽ വസിച്ചിരുന്ന ഒരു മണ്ണാൻ പണികഴിഞ്ഞ് വീട്ടിലെത്തുന്നു. വീട്ടിൽ മണ്ണാത്തി ഇല്ല. എവിടെ പോയിരിക്കും അവൾ എന്ന് ആലോചിച്ച് ദേഷ്യത്തോടെ ഇരിക്കുന്ന സമയം, മണ്ണാത്തി മെല്ലെ വീട്ടിലെത്തുന്നു. മണ്ണാൻ പരപുരുഷബന്ധം മണ്ണാത്തിയിൽ ആരൊപിയ്ക്കുന്നു. ചിരകാലം ലങ്കയിൽ താമസിച്ച സീതയെ, രാമൻ സ്വീകരിച്ചില്ലേ എന്ന് മണ്ണാത്തി ചോദിക്കുമ്പോൾ, ഞാൻ രാമനെ പോലെ അല്ല എന്ന് പറഞ്ഞ് മണ്ണാത്തിയെ വീട്ടിൽ നിന്നും പുറത്താക്കി പടി അടയ്ക്കുന്നു. ഈ രംഗത്തിന്റെ കാതൽ ഇത്രയുമെങ്കിലും ലോകധർമ്മി പ്രധാനമാണ് മണ്ണാന്റെയും മണ്ണാത്തിയുടേയും കലഹം. ഇക്കാലത്തും മുൻ കാലത്തും നടന്നുവരാറുള്ള ഒരു രംഗം ആണ് ഇത്.