Knowledge Base
ആട്ടക്കഥകൾ

രംഗം 14 വനം

ശത്രുഘ്നൻ തോറ്റ് ഓടിയപ്പോൾ തന്നെ കുതിരയ്ക്കായി ആളുകൾ ഇനിയും വരും എന്ന് ബാലന്മാർക്ക് ധാരണയുണ്ട്. അതിനാൽ അവർ വനത്തിൽ തന്നെ കുതിരയെ ബന്ധിച്ച് അവിടെ തന്നെ മറഞ്ഞ് ഇരിക്കുകയാണ്. പിന്നാലെ ലക്ഷ്മണൻ വരുന്നു. ലക്ഷ്മണനും തോറ്റോടിയപ്പോൾ സാക്ഷാൽ ശ്രീരാമൻ തന്നെ ബാലന്മാരെ നേരിടാൻ വരുന്നു. കൗതുകത്തോടെ ബാലന്മാരോട് യുദ്ധം ചെയ്ത് തോറ്റതായി നടിച്ച് പിൻവാങ്ങുന്നു. ബാലന്മാർ വീണ്ടും വനത്തിൽ തന്നെ ഒളിഞ്ഞ് ഇരിക്കുന്നു.