നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍

രാഗം:
കാമോദരി
താളം:
അടന്ത 14 മാത്ര
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
കുശൻ
കദാചിത് വാൽ‌മീകൌ വരുണമഥ ദ്രഷ്ടും ഗതവതി
സ്വമാതുസ്സീതയാ: പദയുഗസരോജം കുശലവൌ
മുദാതൌ ശ്രീമന്താമനുപമാകുമാരാ-വവനതൌ
ശുഭാംഗൌ വാചം താം ശ്രുതിമധുരമേവം ജഗദതുഃ

നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍
അംബ ദയാനിലയേ നിലയേ വര –

വരമന്‍പോടു നല്‍കുക ഡിംഭകേളി ചെയ്‌വാന്‍
സംഭവിച്ചു സമയം

അരങ്ങുസവിശേഷതകൾ:
വലത്തുവശത്ത് സീത ഇരിക്കുന്നു , കുശലവന്മാര്‍ അമ്പും വില്ലും ധരിച്ച് പ്രവേശിച്ച് , വന്ദിച്ച് പദം.

കുശലവന്മാരുടെ പദം അടന്ത 28ലും സീതയുടേത് അടന്ത 14ലും പതിവുണ്ട്.