ഹന്ത എന്തു ചെയ്തു പാപം

രാഗം:
പുന്നഗവരാളി
താളം:
ത്രിപുട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
മണ്ണാത്തി
ഹന്ത എന്തു ചെയ്തു പാപം
ചിന്തയിലരുതു കോപം
കിം തവ മാനസതാപം
ചിന്തിക്ക നീയെന്‍റെ രൂപം
അരങ്ങുസവിശേഷതകൾ:
മണ്ണാത്തി – ലങ്കയില്‍ ചിരകാലം താമസിച്ച സീതാദേവിയെ രാമന്‍ ഭാര്യയായി സ്വീകരിച്ചില്ലേ ?
മണ്ണാന്‍ – എടീ , രാമനെപ്പോലെയല്ലാ ഞാന്‍