വീരരാകും നിങ്ങള്‍ ആരുടെ കുമാരര്‍

രാഗം:
സാവേരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ശ്രീരാമൻ
ധരാസുതാസുതാസ്ത്രതോ മൃധേ ജിതേ നിജാനുജേ
ധരാപതിശ്ശരാസനം ദധദ്രഘൂത്തമോപി ച
അവാപ്യ ച പ്രത്യാപവാനവേക്ഷ്യ തൌ കുമാരകൌ
തദാ മുദാ ജിതാന്തരൌ ജഗാദ ജാതകൌതുകം

വീരരാകും നിങ്ങള്‍ ആരുടെ കുമാരര്‍ ?
ചാരുപരാക്രമ ചാതുരീയം കാണ്‍കയാല്‍
ചേരുന്നു ചേതസി മോദവുമധുനാ

ആയുധവിദ്യകളാരുടെ സവിധേ
അഭ്യസിച്ചതു നിങ്ങളമ്പൊടു ചൊല്‍ക

ആയോധനക്രമമത്ഭുതമനഘം
ഭൂയോപി ഭൂയോപി ജായതേ കുതുകം

ആശരപുംഗവനാശകരനാം ഞാന്‍
ദാശരഥിയെന്നെന്‍റെ നാമം

ആശ്രിതരായ് ഭവിച്ചുവതെങ്കില്‍
ആശു ലഭിച്ചീടുമധികാനന്ദം

അന്തികേ വരിക മേ ബാലകവരരേ
സന്ധിപ്പതിന്നുമാം യോഗ്യമിദാനീം

മന്ദപരാക്രമാനല്ലിഹ ഞാനും

അരങ്ങുസവിശേഷതകൾ:
ഇടത്ത് കുശനും ലവനും നില്‍ക്കുന്നു. ശ്രീരാമന്‍ പ്രവേശിച്ച് വലതുവശത്ത് വന്ന് നിന്ന് കുട്ടികളെ നോക്കിക്കണ്ട് കൌതുകത്തോടെ പദം ആടുന്നു.