വാരിജനിഭവദന ബാല മാ കുരു

രാഗം:
ആനന്ദഭൈരവി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
സീത
ഇത്ഥം നിഗദ്യ ജനകസ്യ സുതാ സുതൌ ദ്വൌ
പ്രാസുത ഭാനുകുലവാരിധി പൂര്‍ണചന്ദ്രോ
ലാവണ്യസാരനിലയൌ തനയൌ ജനിത്രീ
വാചം ജഗാദ രഘുവീരമനുസ്മരന്തീ

വാരിജനിഭവദന ബാല മാ കുരു രോദം മമ സൂനോ
വരമിതു തവ ജനനം ബാല വിരവോടു വിളങ്ങുക നിങ്ങള്‍
ഭാഗ്യമഹോ മമ ജാതം

നിരുദകമാകിയ ഭൂമൌ ബാല
വരവര്‍ഷമെന്നതുപോലെ

സുരലോകസുധയിഹ ലോകേ ബാല
നരനു ലഭിച്ചതുപോലെ

വിശദകുശാഗ്രധിയാകും നീയും കുശനെന്നു നാമം
ധരിക്ക ബാല ലവനെന്നു നിന്നുടെ നാമം

ബാല വിമലമതേ ബലശാലിന്‍