യുദ്ധത്തിനെന്നൊടു ശ്രദ്ധിച്ചു

രാഗം:
ഘണ്ടാരം
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ശത്രുഘ്നൻ
യുദ്ധത്തിനെന്നൊടു ശ്രദ്ധിച്ചു നില്‍ക്കയാല്‍
ബന്ധമില്ലാത്ത നിന്‍കഥനം വ്യര്‍ത്ഥമാം

നിര്‍ദ്ദഗ്ദ്ധമായിടും നിന്നുടെ കായവും
സിദ്ധിച്ചു പാപഫലമിന്നു രാക്ഷസ
അരങ്ങുസവിശേഷതകൾ:
ഘോരമായ യുദ്ധം. ശത്രുഘ്നന്‍ ലവണാസുരനെ വധിക്കുന്നു.