മര്‍ക്കട മഹാചപല നിൽക്ക

രാഗം:
മദ്ധ്യമാവതി
താളം:
ചെമ്പ 10 മാത്ര
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലവൻ
മര്‍ക്കട മഹാചപല നിൽക്ക രണഭൂമിയില്‍
ധിക്കാരമെന്നൊടു ചൊല്ലീടാതെ
അരങ്ങുസവിശേഷതകൾ:
ഹനുമാനും കുശലവന്മാരും തമ്മില്‍ ചമ്പ -10 താളത്തിലുള്ള ബലപരീക്ഷണങ്ങള്‍, ഗര്‍ത്തം നിര്‍മ്മിക്കല്‍ എന്നിവയ്ക്ക് ശേഷം കുട്ടികളുടെ ശരവര്‍ഷത്തിന് ഹനുമാന്‍ കീഴടങ്ങുന്നു. ബാലന്മാര്‍ ഹനുമാനെ ബന്ധിച്ച് അമ്മയുടെ അടുക്കലേക്ക് കൊണ്ട് പോകുന്നു.

തിരശ്ശീല