പുറപ്പാടും നിലപ്പദവും

രാഗം: 

ഭൈരവി

ആട്ടക്കഥ: 

ലവണാസുരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സീത

സാകേതേ മിഥിലാധിപസ്യ സുതയാ സമ്പന്ന സൌഭാഗ്യയാ 

സര്‍വ്വോല്‍കൃഷ്ടഗുണൈ സ്സഹാനുജവരൈ വീരശ്രിയാ ചാന്വിതഃ

സാനന്ദം വിജഹാര കോസലസുതാ-ഹൃല്‍പത്മ ബാലാതപോ-

രാമസ്സര്‍വ്വ ജനാനുകൂല കൃതിമാനിന്ദീ വര ശ്യാമളഃ

മംഗല ഗുണസാഗരം  ശൃംഗാരരസനിലയം,

സംഗരജിത രാവണം  ശ്രീരാമചന്ദ്രം

ദിനകരകുലരത്നം  ദീനജനാവനയത്നം

ദാനജിതസുരരത്നം ശ്രീരാമചന്ദ്രം

സജലജലദവര്‍ണ്ണം സതതമാനന്ദപൂര്‍ണം

വിജിതാനംഗലാവണ്യം ശ്രീരാമചന്ദ്രം

സരസിജദളനേത്രം ശരദിന്ദു സമവക്ത്രം

ശരജിതദശവക്ത്രം ശ്രീരാമ ചന്ദ്രം