നരാശകീടാ വാടാ നരാശകീടാ

രാഗം:
ആഹരി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ശത്രുഘ്നൻ
തതോ മഹാത്മാ രഘുവീരസോദര–
സ്തീര്‍ത്വാ നദീന്താ ലവണം മഹാസുരം
ധൃത്വാ ശരാസം സഹസൈവ കോപാ-
ദ്യുദ്ധായ ബദ്ധാദരമാജുഹാവ

നരാശകീടാ വാടാ നരാശകീടാ
നരാശകീടാ വാടാ രണഭുവി
നരാശനം തേ നിരാശയാകും
ദുരാശ നിന്നുടെ വിനാശകാലം
നിശാചരാധമ വന്നിതു നൂനം

ചണ്ടശിലീമുഖ മണ്ഡലമധുനാ
കുണ്ഠപരാക്രമ നിന്നുടെ കണ്ഠം
ഖണ്ഡിതമാക്കീടുമരനിമിഷേന
ശൌണ്ഡതയോടിഹ വന്നീടുക നീ

പടപപൊരുതീടുവതിന്നിഹ വരിക നീ
ത്സടിതിയിലുടലിടി പൊടിയാക്കും തേ
അടവിയിലടനമഹോ തവ പോരും
കുടില യമന്‍റെ പുരം തവ ചേരും
വന്ദിതനാകിയ മാന്ധാതാവേ
വഞ്ചന ചെയ്തു വധിച്ചതിനും തേ
വന്നിതു ഫലമിഹ സംഗരഭൂമൌ
വന്നിടുകാധമ ലവണദുരാത്മന്‍

അരങ്ങുസവിശേഷതകൾ:
ശത്രുഘ്നന്‍ പ്രവേശിച്ച് ലവണാസുരനെ പോരിന് വിളിക്കുന്നു. പദം. ശേഷം പോര്‍ വിളിച്ച് മാറുന്നു.

തിരശ്ശീല