എങ്കിലോ മേ കണ്ടുകൊള്‍ക ബലം

രാഗം:
തോടി
താളം:
ചെമ്പട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ശ്രീരാമൻ
എങ്കിലോ മേ കണ്ടുകൊള്‍ക ബലം ഹേ ബാലന്മാരെ
എങ്കിലോ മേ കണ്ടുകൊള്‍ക ബലം

മംഗലമല്ലിതു മാമകനിന്ദയു-
മിംഗിതേന ധരിച്ചീടുവിന്‍ ബാലരേ

സംഗരം സുകുമാരശരീരിക-
ളായ നിങ്ങളോടു സംഗതമല്ലിതു

സായകജാലമെടുത്തിഹ ഞാനും
കായഭേദമപി ചെയ്തീടുമെങ്കില്‍

ഞായമല്ല അമര്‍ ചെയ്വതിന്നും ബത
പ്രായമല്ല മമ നിങ്ങളിതാനീം

നമ്മൊടു ചെയവതു മിന്നു നിനച്ചാല്‍
നന്മയോടു പറയുന്നതയുക്തം

ദുര്‍മ്മദങ്ങളകറ്റീടുവതിന്നായ്
മര്‍മ്മമാശു പിളർന്നീടുവനിപ്പോള്‍
അരങ്ങുസവിശേഷതകൾ:
സാരംഗം പതിവുണ്ട്.

ശ്രീരാമന്‍ ബാലന്മാരോടു കുറച്ച് സമയം യുദ്ധംചെയ്ത് തോറ്റതായി നടിച്ച് പിന്മാറുന്നു.

ചെറിയ ഒരു ആട്ടം:-
കുശന്‍ – ഇനിയും ശത്രുക്കള്‍ കുതിരയ്ക്കായ് വരും. നമുക്ക് ഇവിടെ തന്നെ ഒളിഞ്ഞ് നില്‍ക്കാം.

തിരശ്ശീല