ആജ്ഞാമാലംബ്യ മാതുര്‍വനഭുവി ച

രാഗം:
ഭൈരവി
താളം:
ചെമ്പട 16 മാത്ര
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
കുശൻ
ലവൻ
ആജ്ഞാമാലംബ്യ മാതുര്‍വനഭുവി ച ജവാല്‍ സഞ്ചരന്തൌ കുമാരൌ
സാകം സംപ്രേക്ഷണീയൌ സകലഗുണഗണൈ ശ്ചന്ദ്ര ബിംബോപമാസ്യൗ
ഉല്‍പ്രേക്ഷ്യോപ്രേക്ഷ്യ വൃക്ഷാന്‍ ഫലഭരനമിതാ നത്ഭുതാന്‍ പക്ഷിസംഘാന്‍
ദൃഷ്ട്വാ തുംഗം തുരംഗം സകുതുക മനുജസ്തത്രപൂര്‍വ്വം ജഗാദ
അരങ്ങുസവിശേഷതകൾ:
സീതയുടെ കഴിഞ്ഞ പദം നടിച്ച്, കുശലവന്മാരെ അനുഗ്രഹിച്ച് യാത്രയാക്കി സീത തിരിഞ്ഞാല്‍ ശ്ലോകം.
ശ്ലോകത്തോടൊപ്പം കുശലവന്മാര്‍ വനത്തിലെ കാഴ്ചകള്‍ കാണുന്നു . അത്ഭുതപ്പെടുന്നു . ദൃഷ്ട്വാ തുംഗം തുരംഗം – എന്നിടത്ത് കുതിരയെ കണ്ട് – അടുത്ത പദം.