അസ്തു ശുഭം തേ വിദേഹജേ

രാഗം:
മാരധനാശി
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
വാത്മീകി
ഏവം സമ്മാന്യ സീതാം രഘുകുലതിലകഃ പൌരദുര്‍വ്യാഹൃതം തല്‍
ജ്ഞാത്വാ തത്യാജ രാമഃ പവനസഖിവിശുദ്ധ്യൈക പത്നീവ്രതസ്ഥാം
ഗംഗാകുലേ വിസൃഷ്ടാം ജനകനൃപസുതാം ഗര്‍ഭിണീം ലക്ഷ്മണേന
ദൃഷ്ട്വാ വാല്‍മീകജന്മാ മുനിരപി വചനം സാന്ത്വയന്നേവമൂചേ

അസ്തു ശുഭം തേ വിദേഹജേ മാസ്തു ഭയം ഹേ
നിസ്തുല്യമാകുന്നു നിന്നുടെ ചരിതം
മാസ്തു തേ മനതാരില്‍ ഖേദവും

നിശിചരനഗരിയിലശോകകാനനം തന്നില്‍
നീ വസിച്ചതും കാരണം വിജ്ഞാതം

അപവാദം പറയുന്ന ജനങ്ങള്‍ക്ക് മഹാപാപം
സപദി സംഭൂതമായി ന ത്വയി

ദുരിതം നീ സഹിക്കയാല്‍ സുകൃതം തേ ഫലിച്ചീടും
രഘുവരമനോനന്ദനേ പാവനേ

പരിചോടു മമോടജേ പരിപാലിക്കുന്നു ഞാനും
പരമപുരുഷദയിതേ ഹേ സീതേ

തിരശ്ശീല

അരങ്ങുസവിശേഷതകൾ:
വാത്മീകി സീതയെ സമാശ്വസിപ്പിക്കുന്നു . ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

തിരശ്ശീല