സുദതീ! മാമക നായികേ

രാഗം:മോഹനം

താളം:അടന്ത

കഥാപാത്രം:കുചേലൻ

താവദ്ഭൂഷണഭൂഷിതാഭിരുദിതോത്സാഹാ സഖീഭിസ്സമം

സമ്പ്രാപ്താ സരണിസ്ഥിതം നിജവരം പ്രത്യുദ്ഗതാ തേന സാ

സാകം പ്രാപ പുരം തദൈവ ധരണീദേവസ്സ്വപാദാനതാ-

മേതാം സൗധഗതോ മനോജ്ഞശയനസ്ഥോസൗ ബഭാഷേ ഗിരം  

സുദതീ! മാമക നായികേ! എന്തുവൈശിഷ്ട്യം സുദതീ മാമക നായികേ!

സദനസ്വാപതേയാദി സകലം പാർക്കിലദ്യാപി-  

പക്ഷീന്ദ്രാസനനാകും ലക്ഷ്മീശകൃപയാലേ അക്ഷയവിഭൂതികളിക്ഷണം ലഭിച്ചതും പക്ഷപാതമില്ലന്യലക്ഷണമതുമില്ല

കാംക്ഷിതം കഥിച്ചീല ഞാൻ കഥയ കിമു മൂലം  

സർവ്വജ്ഞൻ ഹരിയെന്നു സർവ്വസമ്മതം പാരിൽ

സർവ്വാത്മാ മുരവൈരി ഗീർവാണതരുവല്ലൊ അറിയാതൊന്നുമില്ലിന്നു മറിമാൻലോചനേ! ചിത്ത- താരതിൽ ഭ്രമമെന്തിനു സുമുഖീ! സുഖമുണ്ടാം

ഐഹികസുഖം ബാലേ! മോഹഭ്രാന്തിയാകുന്നു ഈഹാകമ്യകലേശം നഹിമേ വസ്തൂനി നൂനം അഹിനാഥാസനഭക്തി മാഹാത്മ്യമതിലേറ്റം മോഹം സുന്ദരീ! വാഴ്ക നീ ഭൂതിസുതസഹിതം