രാഗം:പൊറനീര
താളം:ചെമ്പട
കഥാപാത്രം:ശ്രീകൃഷ്ണൻ
തദനു മുദിതചേതാ ഭൂസുരസ്ത്വാത്മഗേഹേ
സുതയുവതിസഹായഃ ശ്രീശഭക്തൈകതാനഃ
സുഖമവസദമേയോ ദ്വാരവത്യാം യദൂനാം
പ്രഭുരഥ ബലമൂചേ സോദ്ധവം ചാടുവാക്യം
നിശമയ വചനം നിർമ്മലതരമൂർത്തേ
വിശദഗുണലേയവിശ്രുതകീർത്തേ
സീരധരാഗ്രജ! പലവിധമുള്ളൊരു
ദുരിതകദംബവിനാശനമതിനായ്
ധീര! സമന്തകതീർത്ഥാപ്ലാവനം
കരണീയമെന്നു ഹൃദി കരുതുന്നേൻ പുണ്യരാശേ
സൂര്യോപരാഗമുണ്ടു പാരം പ്രസിദ്ധമായ്
വീരാഗ്രേസര! ബഹുഹിരണ്യാദിദാനങ്ങളും
പാരാതെ ചെയ്തുകൊണ്ടു പോരികയല്ലേയിന്നു
സാരം നമുക്കു ഗുണവാരമെന്നെന്റെ പക്ഷം
സാകം യദുഗണേന പോകയല്ലേ വേണ്ടതു
സാദരം കഥിച്ചതും കളവല്ലേ കാമപാല!
നാകവാസികൾ പോലും തീർത്ഥസ്നാനാദികൊണ്ടു
വൈകല്യം തീർന്നു വാഴുന്നില്ലയോ കലയേഹം