ദാനവാരി മുകുന്ദനേ

ധാത്രീനിർജ്ജരവര്യനാത്മമഹിഷീ മുക്ത്വൈവ യാത്രാം നിജം

കൃത്യം പ്രാതരരം വിധായ വിധിവൽ കൌതൂഹലം പൂണ്ടുടൻ

ദൈത്യാരാദിയിലൊട്ടെഴുന്നൊരു മഹാഭക്ത്യബ്ധി മദ്ധ്യേ ചിരം

സ്നാത്വാ മംഗലവീക്ഷണേന കമലാജാനേ പുരീ നിര്യയൌ

 

ദാനവാരി മുകുന്ദനേ സാനന്ദം കണ്ടീടാൻ വിപ്രൻ

താനേ നടന്നീടിനാലെ ചിന്ത ചെയ്തു

സൂനബാണ സുഷമനാമാനന്ദ മൂർത്തിയെച്ചെന്നു

നൂനം ഞൻ കണ്ടീടുന്നുണ്ടു നിസ്സന്ദേഹം !

നാളീകാക്ഷൻ തന്നെ, യെത്ര നാളായിട്ടു കാണ്മാൻ ഞാനും

മേളിത സന്തോഷത്തോടു വാണീടുന്നു (മേവീടുന്നു - എന്ന് പാഠഭേദം)

ആചാര്യാലയത്തിൽ നിന്നു മോചിച്ചതിലച്ച്യുതനാം

മേചകവർണ്ണനെക്കണ്ടിട്ടില്ലാ ഞാനും

പ്രാകൃത ഭൂസുരൻ തന്നെക്കാണുന്നേരമുള്ളിൽ

സർവ ലോകനാഥനുണ്ടാകുമോ വിസ്മൃതിയും

അന്തരണരിലേറ്റം കൃപാ സന്ത തം മുകുന്ദനുള്ള

ചിന്തമൂലം ബന്ധുരാംഗൻ മാനിച്ചീടും