രാഗം:മദ്ധ്യമാവതി
താളം:ചെമ്പട
കഥാപാത്രം:ശ്രീകൃഷ്ണൻ
ഗുരുപുരേ നിന്നു ഭവാൻ പിരിഞ്ഞതിൽ പിന്നെ സഖേ !
ത്വരിതം സമാവർത്തനം പരിചിലതീതമല്ലേ ? പരിണയം കഴിഞ്ഞിതോ പത്നിയും ഭവാനേറ്റം പരിഹൃഷ്ടയായിട്ടല്ലേ സ്വൈരം വാഴുന്നു സദാ
അലമലം ബഹുവാചാ ഫലമെന്തു ക്ഷുധയാലേ വലയുന്നു തവ ബാഹുമൂലാന്തേ കാണുന്നു കിം വ്രീളാംശം തവ വേണ്ടാ പലരും ബുഭുക്ഷുവെന്നു നലമൊടു പറയുന്നു ഛലമല്ല സഖേ ! എന്നെ