കഥാപാത്രം:കുചേലൻ
ഏവം നിനച്ചവനിദേവൻ തദാ ഹരിവിലോകേ മുദാ സഹ നടന്നൂ-
നഗരികൾ കടന്നൂ സരണിയതിൽ നിന്നൂ
മധുമഥനപദകമല മധുരതരരജസി ബത!
ഹൃദയതളിരഴകിനൊടു ചേർന്നൂ
പൃഥ്വീസുരൻ ജലധിമദ്ധ്യേ മുകുന്ദനുടെ സംസ്ത്യായസംഘമപി കണ്ടു
കുതുകതതി പൂണ്ടു മനതളിർ പിരണ്ടു
ചിത്രതരകൂഡ്യമണി ചത്വരഗവാക്ഷരുചി
നേത്രയുഗസീമനി പിരണ്ടൂ
ചാമീകരാവൃതികൾ ഭാമാനിശാന്തചയരാമാലയാപണകദംബം-
യദുജനകുടുംബം ശരണനികുരുംബം
കണ്ടു ഹരിനഗരഗുണഗണനമതിനഹിവരനു-
മവശതയൊടമ്പുമവിളംബം
വിശ്വസ്യചൈവമവനാശൈർവഭക്തിയൊടു നിശ്ശങ്കമായ് നടതുടങ്ങി
പുനരപി വിളങ്ങീ ഹൃദിയഴലൊതുങ്ങീ
മുരമഥനനാമജപമൊടു ഹരിപുരമഗമൽ
ഭക്തിമയവാരിധിയിൽ മുങ്ങീ