എന്തൊരൽഭുതമത്ര കാണ്മതു ബന്ധുരാംഗികളേ

ലക്ഷ്മീകാമുകനിമ്പമോടവൽഭുജിച്ചത്യന്തദാരിദ്ര്യമ-

ഞ്ജാക്ഷോണീസുരനുള്ളതസ്തമിതമായൈശ്വര്യപൂർണ്ണം ഗൃഹം

വീക്ഷ്യാമോദഭരേണ വിപ്രദയിതാ ചാരത്തുകാണായ മു-

ഗ്ദ്ധാക്ഷീമാരോടു വാചമീദൃശമുവാചാശ്ചര്യപൂർവ്വം സതീ  

എന്തൊരൽഭുതമത്ര കാണ്മതു ബന്ധുരാംഗികളേ ബത! കാന്തനങ്ങു ഗമിച്ചതേവ നിതാന്തഭാഗ്യമിദം മമ ചന്തമാർന്നൊരു ഭൂഷണങ്ങളനന്തവിത്തസമൂഹവും ചിന്തതന്നിൽ നിനച്ചതല്ല ചിരന്തനൻ കൃപയൽഭുതം ആളിമാരുമനേകമിപ്പരിവാരവൃന്ദവുമുന്നതം മാളികാമണിമന്ദിരങ്ങളുമെങ്ങുനിന്നു സമാഗതം? മേളമാർന്നു സുഖിപ്പതിന്നിഹ കാളിയൻ മദഭഞ്ജനൻ കാളമേഘനിറം കലർന്ന മുകുന്ദനിങ്ങരുളീ മമ ദീനനായ മഹീസുരൻ മമ പ്രാണനായകനിന്നഹോ ദാനവാരിപദാംബുജങ്ങളിൽ ലീനമാനസനാകയാൽ നൂനമെന്നെ മറന്നു ഹന്ത സുഖേന തത്ര വസിപ്പതെൻ- മാനസത്തിലതീവ സങ്കടമാവതെന്തളികേശിനീ!