ഇണ്ടലരുതരുതേ മധുമൊഴി

രാഗം:നാഥനാമാഗ്രി

താളം:മുറിയടന്ത

കഥാപാത്രം:തോഴി(മാർ)

ഇണ്ടലരുതരുതേ മധുമൊഴി! കണ്ടിവാർകൂന്തലാളേ! കൊണ്ടൽനേർവർണ്ണന്റെ കോമളാം രൂപം കണ്ടാലങ്ങുണ്ടോ മതിയിൽ മതിവരൂ? പണ്ടവർതങ്ങളിലുണ്ടായ ലീലകൾ കൊണ്ടാടീടുന്നേരമുണ്ടാം വിളംബം അണ്ടർകോനാദിസുരന്മാർ പണിയും വൈ- കുണ്ഠന്റെ മന്ദിരേ ഞാനങ്ങു ചെല്ലാം കണ്ടു നിൻ കാന്തനെ വൃത്താന്തമോതി ഞാൻ കൊണ്ടിങ്ങു പോന്നീടാമാശു സുശീലേ!