സുദിനം താവക സംഗാൽ

രാഗം:മോഹനം

കഥാപാത്രം:ശ്രീകൃഷ്ണൻ

സുദിനം താവക സംഗാൽ മുദിതം മാനസം മമ വി(നി ? )ധുതാഘ സുഖീസോഹം മധുരോക്തി പറകല്ലേ  

ഏകദാ പുരാ ധീമൻ! ശുകമൊഴി കൃഷ്ണതന്റെ

  ശാകാന്നാശനാൽ ഭൂയഃ സുഖസൗഹിത്യമദ്യൈവ

  ഗർവഹീനം ത്വൽസമന്മാർ ചർവണത്തിനു വല്ലതും ഉർവീസുര ! മഹ്യം തന്നാൽ പർവ്വതാധികമെനിക്ക്  

പ്രുഥുകം താവകമിത്ര മധുരമെന്നതു ഞാനും മതിയിലോർത്തിരുന്നില്ലേ പ്രചുരം പ്രേമ മഹാത്മ്യം