മഞ്ജുളാംഗീ നിന്റെ കാമം

രാഗം:മാരധനാശി

താളം:മുറിയടന്ത

കഥാപാത്രം:കുചേലൻ

മഞ്ജുളാംഗീ നിന്റെ കാമം അഞ്ജസാ സാധിക്കും ബാലേ

സംജാത സന്തോഷത്തോടു കുഞ്ജരഗമനേ! യാമി

കൊണ്ടൽ വർണ്ണൻ മുകുന്ദനെ കണ്ടുപോന്നീടുവനെന്റെ

കയ്യിൽ വല്ലതും തന്നെങ്കിൽ കൊണ്ടുവന്നു തന്നീടുവൻ