ഗുരുപുരേ നിന്നു ഭവാൻ

രാഗം:മദ്ധ്യമാവതി

താളം:ചെമ്പട

കഥാപാത്രം:ശ്രീകൃഷ്ണൻ

ഗുരുപുരേ നിന്നു ഭവാൻ പിരിഞ്ഞതിൽ പിന്നെ സഖേ !

ത്വരിതം സമാവർത്തനം പരിചിലതീതമല്ലേ ? പരിണയം കഴിഞ്ഞിതോ പത്നിയും ഭവാനേറ്റം പരിഹൃഷ്ടയായിട്ടല്ലേ സ്വൈരം വാഴുന്നു സദാ  

അലമലം ബഹുവാചാ ഫലമെന്തു ക്ഷുധയാലേ വലയുന്നു തവ ബാഹുമൂലാന്തേ കാണുന്നു കിം വ്രീളാംശം തവ വേണ്ടാ പലരും ബുഭുക്ഷുവെന്നു  നലമൊടു പറയുന്നു ഛലമല്ല സഖേ ! എന്നെ