കാരുണ്യനിധേ കാന്താ

രാഗം:നാഥനാമാഗ്രി

താളം:ചെമ്പ

കഥാപാത്രം:കുചേല പത്നി

ഇത്ഥംഭർത്തൃഗിരം നിശമ്യ വിദുഷീവിപ്രാംഗനാ വിദ്രുതം

യാമിന്യാമഭിശസ്തിലബ്ധകുഡുബവ്രീഹിം വിധായോപദാം

മൃദ്ഗ്രാവാദി (മൃദ്ഗ്രാവാഭി -എന്നും പാഠഭേദം) വിമിശ്രിതം ചിപിടകം ഹസ്തേ വഹന്തീ സതീ

ഭർത്താരം സമുപേത്യ ഭക്തിവിവശാ വാചം സമാചഷ്ട തം

കാരുണ്യനിധേ കാന്താ കഴലിണ കൈതൊഴുന്നേൻ (കാരുണ്യ നിധേ കാന്ത കാലിണ കൈവണങ്ങുന്നേൻ – എന്ന് പാഠഭേദം)

കമലാക്ഷനുള്ളുപഹാരം കനിവോടെ ഗ്രഹിച്ചാലും

കർപ്പുടസംപുടാന്തസ്ഥമിപൃഥുകം വാങ്ങി മോദാൽ

വിപ്രപുംഗവ! ഭവാനും ക്ഷിപ്രം യാഹി കുശസ്ഥലീം

അല്പമാമുപായനേന ചിൽപ്പുമാനാം മുകുന്ദനെ

സുപ്രസന്നനാക്കി ഭവാൻ ഇപ്പോഴേ പോന്നീടവേണം