രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ലോകാനാമാര്ത്തിഹാരീ , വ്രജകുല സുകൃതിഃ ഭക്തലോകൈകനാഥഃ
ദ്രഷ്ടും യാഗോത്സവം തദ്യദുനൃപനഗരീം സംപ്രവിഷ്ടോ മുകുന്ദഃ
ഹത്വാ കംസം നൃശംസം ഖലു നിജപിതരൌ മോചയിത്വാ നിബദ്ധൌ
ദേവാത്മാ ദേവദേവോ പുരുമുദമവദദ്ദേവകീം ദേവികല്പാം
ജനനീ താവക തനയോഹം
കലയേ തവ പദകമലം
യദുവംശമഹാപാപന് , അതിഘോരദുരാചാരന്
ക്ഷിതിവൈരി കംസന് തന്നെ സമരേ ഹനിച്ചു ഞാനും
മഥുരാവാസികള്ക്കിന്നു ദുരിതമോക്ഷം ലഭിച്ചു
തരിക ജനനീ ഭവല്‍ കരലാളനസൌഖ്യം
മഹിത മാതാവേ , മമ സുകൃതവിപാകമിന്നു
തവ പാദസംവാഹനാലത്യുദാരം ഭവിക്കേണം
അരങ്ങുസവിശേഷതകൾ:
കംസവധാനന്തരം മാതാപിതാക്കളെ ബന്ധനവിമുക്തരാക്കിയ ശേഷം,ശ്രീകൃഷ്ണന് ദേവകിയെ ഒറ്റക്കു ചെന്നു കാണുന്ന സന്ദര്‍ഭം . ദേവകി വലതു വശത്തു പീഠത്തില്‍ ഇരിക്കുന്നു. 2 കിടതകധിം ത കംസനെ നിഗ്രഹിച്ച് എന്റെ മാതാപിതാക്കളെ ഞാന്‍ ബന്ധനവിമുക്തരാക്കി. ഇനി ഒറ്റക്ക് ചെന്ന് അമ്മയെ കാണുക തന്നെ ‘ എന്നു കാട്ടി പ്രവേശിച്ച് ദേവകിയെ കണ്ട് വന്ദിക്കുംബോള് ദേവകി ഭഗവാന് മഹാവിഷ്ണു തന്റെ മുന്നില്‍ വന്നിരിക്കുന്നു ‘ എന്ന വിചാരത്തോടെ എഴുന്നേറ്റ് വന്ദിക്കാന്‍ തുടങവേ , കൃഷ്ണന് തടഞ്ഞു പിടിച്ച് പീഠത്തില്‍ ഇരുത്തി പദം ആടുന്നു.