ശ്രീപതേ ദയാനിധേ പരമാനന്ദദായിന്‍ ദേവ

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

കൃഷ്ണലീല

കഥാപാത്രങ്ങൾ: 

ദേവകി

ഇതി  നന്ദജവാക്യപൂജിതാ 

പ്രവിനഷ്ടപ്രിയപുത്രഭാവനാ

വിനിവര്‍ത്തിത സര്‍വ്വകാമിതാ 

നിജഗാദ പ്രണതാര്‍ത്തബാന്ധവം

ശ്രീപതേ, ദയാനിധേ, പരമാനന്ദദായിന്‍ ദേവ ! 

ത്വാമഹം  ശരണം ഗതാ, പാഹി മഹാത്മന്‍ 

മാതാവു ഞാനോ തവ, ബോധം വരുന്നീലേതും 

മൂലോകമാതാവു നീ, ലോകാഭിരാമന്‍ വിഷ്ണോ ! 

അരങ്ങുസവിശേഷതകൾ: 

കൃഷ്ണനില്‍ പുത്രഭാവനക്കു പകരം  വിഷ്ണുഭക്തി തോന്നുന്ന ദേവകി നിറഞ ഭക്തിയോടെ മഹാവിഷ്ണു എന്ന സങ്കല്‍പ്പത്തില്‍ കാൽക്കല്‍ നമസ്കരിക്കാന്‍ തുടങ്ങവേ കൃഷ്ണന്‍ തടഞു പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം ദേവകിയുടെ പദം.