നന്ദകുമാരലീലകൾ ഭവദന്തികേ

രാഗം: 

കാംബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

കൃഷ്ണലീല

കഥാപാത്രങ്ങൾ: 

യശോദ

നന്ദകുമാരലീലകൾ ഭവദന്തികേ

ചൊൽവാനിന്നു വന്നു മേ യോഗം

ശ്രവണമംഗലമിതു പ്രമാത്ഭുതം – ശൃണു

പശുഗോപപാലന ചരിതമഖിലം

ബാലഘാതിനീ ഘോരാ പൂതനതൻ

പ്രാണനേയും പാനം ചെയ്തവൻ

ബാലവദനേ കണ്ടു ലോകമീരേഴും

ഭയമോഹിതാ എന്നെ പുണർന്നു മുകർന്നു കണ്ണൻ

വാസുദേവനെന്നല്ലോ നാമകരണം ചെയ്തു