ദേവകീദേവി പാവനചരിതേ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

കൃഷ്ണലീല

കഥാപാത്രങ്ങൾ: 

യശോദ

മാതാവു ചൊന്ന മൊഴികേട്ടു മുകുന്ദനേവം

ആനീതവാൻ ക്ഷണമപത്യമനുപ്രവിഷ്ടാം

ഗോലോകപാലന കഥാമൃതഗീതസക്താം

യദ്ദേവകീസവിധമത്ര സതീം യശോദാം

ദേവകീദേവി, പാവനചരിതേ!

സാദരം തൊഴുന്നേൻ, യശോദ ഞാൻ

ചാപപൂജകാണ്മാൻ വ്രജവാസികൾ വയം – ബല

രാമകൃഷ്ണന്മാരോടും ആഗമിച്ചിവിടെ

രോഹിണീസുതൻ ബലരാമനും മാമക

പ്രാണാധാരൻ കൃഷ്ണനും സുകൃതിനീ,

താവക തനൂജന്മാരെന്നു ജാനേ നിയതം

അരങ്ങുസവിശേഷതകൾ: 

ദേവകി വലതുവശം പീഠത്തിൽ ഇരിക്കുന്നു. യശോദ പ്രവേശിക്കുന്നു. 2 കിടതകധീംതാം. കൃഷ്ണനെ എന്നെന്നേയ്ക്കുമായി തനിയ്ക് നഷ്ടപ്പെടുകയാണ് എന്ന വിചാരത്താൽ ഉള്ളിൽ നിറഞ്ഞ വിഷാദത്തോടും, എന്നാൽ ദേവകിയെ കാണാനുള്ള ഔത്സുക്യത്താലുള്ള പ്രസന്നഭാവത്തോടും പ്രവേശിച്ച് ദേവകിയെ കണ്ട് വന്ദിച്ച് പദം.