ദധിമഥനകാലേ ബാലചരിത

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കൃഷ്ണലീല

കഥാപാത്രങ്ങൾ: 

യശോദ

ദധിമഥനകാലേ ബാലചരിതവിചാരം ചെയ്തു

മരുവുന്നനേരം മമ സവിധേ വന്നൂ

സ്തന്യകാമൻ ശിശുഅ ചെന്താമരാക്ഷൻ – ദധി

മന്ഥാനം ഗ്രഹിച്ചെന്നോടൊന്നു കലഹിച്ചു

ജവേന തൈർക്കുടമുടച്ചൂ പിന്നെ

ശിചിസ്ഥിതം ഘൃതഘടം തകർത്തു

സുതസ്യ കർമ്മം നിരീക്ഷ്യ കോപാ-

ലുലുഖലേ ബത ബബന്ധ ദാമ്നാ

ഗൃഹാങ്കണസ്ഥിത തരുദ്വയം – കണ്ടു

ലൂഖലത്തെ വലിച്ചു ചെന്നവൻ

മറിച്ചതർജ്ജുനമരങ്ങളേയഥ

കുബേരപുത്രൗ മുമോച ശാപാത്

ദാമോദരനെന്നു നാമമിവനു