ശ്ലാഘ്യനാകും

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ചരണം 1:
ശ്ലാഘ്യനാകും തവാനുഗ്രഹത്തിനു ഞാന്‍
യോഗ്യനായ്‌വരികയാലേ ഭാഗ്യമാഹന്ത മമ
വാഗ്ഗോചരമല്ല വക്തുമിഹ പാര്‍ക്കിലധുനാ

[ഭവതുദർശനം ഭൂയോപിമാമുനേ ഭവഭീതിപരിമോചന]

അർത്ഥം: 

അഹോ, പ്രശംസനീയനായ അവിടുത്തെ അനുഗ്രഹത്തിന് പാത്രീഭവിക്കയാല്‍ എന്റെ ഭാഗ്യത്തെപ്പറ്റി പറയാന്‍ വാക്കുകള്‍കൊണ്ട് സാധ്യമല്ല.