ശ്രുത്വാ ശ്രോത്രദുസ്സഹം പരിഭവം

ആട്ടക്കഥ: 

കിർമ്മീരവധം

ശ്രുത്വാ ശ്രോത്രദുസ്സഹം പരിഭവം യദ്ധാര്‍ത്തരാഷ്ട്രൈഃകൃതം

കൌന്തേയേഷു തദാത്മനിവ സഹസാമത്വാഥ കോപാന്ധധീഃ

മുദ്രാഹീന കുമുദ്വതീകളകളൈഃ ക്ഷോണീമഥ ക്ഷോഭയന്‍

പാര്‍ഥാനാശു കുശസ്ഥലീ പുരവരാദ്രഷ്ടും പ്രതസ്ഥേ ഹരിഃ

അർത്ഥം: 

കൌരവര്‍ പാണ്ഡവരുടെ നേരെ ചെയ്ത അപമാനത്തെകേട്ട് കുപിതനായ ശ്രീക്യഷ്ണന്‍ കുമുദ്വതി എന്ന അതിരറ്റ സൈന്യത്തിന്റെ  കോലാഹലത്താല്‍ ഭൂമിയെ ഇളക്കിമറിച്ചുകൊണ്ട് പാണ്ഡവരെ കാണ്മാനായി ദ്വാരകയില്‍ നിന്നും പുറപ്പെട്ടു.