രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 3:
മിഹിരസേവായെചെയ്ക മനുകുലമണിദീപ
മനസിശോകം കളയുമവന്‍ താന്‍
അർത്ഥം:
മനുകുലത്തിന്റെ മണിദീപമേ, അദിത്യസേവചെയ്യുക. മനസ്താപം അവന്‍തന്നെ തീര്‍ത്തുതരും.
അരങ്ങുസവിശേഷതകൾ:
ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:(ധൌമ്യനെ കെട്ടിച്ചാടികുമ്പിട്ടശേഷം) ‘എന്നാല്‍ഞാന്‍ അവിടുന്ന് കല്‍പ്പിച്ചതുപോലെ ആദിത്യനെ സേവിച്ചുകൊള്ളാം’
ധൌമ്യന്‍:‘ശരി,ഞാന്‍ ഭവാന് ദ്വാദശാദിത്യമന്ത്രം ഉപദേശിക്കാം.’
ധൌമ്യന്‍ എഴുന്നേറ്റ് ധര്‍മ്മപുത്രരുടെ ചെവിയില്‍ ദ്വാദശാദിത്യമന്ത്രം ഉപദേശിക്കുന്നു. ധര്‍മ്മപുത്രന്‍ തൊഴുതുനിന്ന് കേട്ടുമനസ്സിലാക്കുന്നു. ധര്‍മ്മപുത്രന്‍ കുമ്പിട്ട് ധൌമ്യനെയാത്രയാക്കുന്നു. ധൌമ്യന്‍ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു.
ധര്‍മ്മപുത്രന്‍:(തിരിഞ്ഞുവന്ന് ബ്രാഹ്മണരെ കണ്ടു വന്ദിച്ചിട്ട്)‘അല്ലയോ ബ്രാഹ്മണശ്രേഷ്ഠരേ,ദു:ഖിക്കേണ്ട. സമാധാനത്തോടെ വസിച്ചാലും.’ (ബ്രാഹ്മണരേ വന്ദിച്ചുമാറി തിരിഞ്ഞ് മാറി വരുമ്പോള്‍ ഇടത്തുഭാഗത്തുക്കൂടി പ്രവേശിച്ച പാഞ്ചാലിയെ കണ്ട്) ‘പ്രിയേ,ആദിത്യഭഗവാനെ സേവിച്ചാല്‍ നമ്മുടെ ദു:ഖങ്ങള്‍ ഒഴിയുമെന്ന് ഗുരുനാഥന്‍ കല്പിച്ചിരിക്കുന്നു. അതിനാല്‍ ഞാന്‍ ആദിത്യനെ സേവിക്കുവാനായി പോകുന്നു. ഭവതി സമാധാനമായിരുന്നാലും’.
ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ സമീപത്തുനിന്നും മാറി വീണ്ടും രംഗത്തേക്കുതിരിയുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ കൈകളുയര്‍ത്തി തൊഴുത്,കണ്ണുകളടച്ച് ധ്യാനിച്ചുനില്‍ക്കുന്നു.