ദുരിതനികരകരമിഹ നിശിചരരുടെ

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ദുരിതനികരകരമിഹ നിശിചരരുടെ

ചരിതകഥനമെന്നറിക നീ മൂഢ

കടലോടിടയുമൊരു ഭടപടലീ മമ

ഝടിതി പടുത കളയും തവ നൂനം

ചാലവേ ശരചയന്തടുക ശാർദ്ദൂലവിക്രമ ശാർദ്ദൂല നീ

അർത്ഥം: 

രാക്ഷരരുടെ ദുഷ്ടപ്രവൃത്തികൾ പറയുന്നത് ആകുന്നു പാപമെന്നറിക. കടലുപോലെ വിശാലമായ എന്റെ സൈന്യം നിന്റെ മിടുക്കെല്ലാം ഇപ്പോൾ തീർക്കും. എടാ ശാർദ്ദൂല, പുലിപോലെ വിക്രമം ഉള്ളവനേ, എന്റെ അസ്ത്രക്കൂട്ടം തടുക്ക്.