രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദുര്‍വ്വാരകോപശാലീ
ദുര്യോധനചോദിതോഥ
ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം
ചരണം1:
ചന്ദ്രകലാധര പാലയമാം
ഛന്ദോമയ പരിപാലയമാം
ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
കൃപാലയ പാലയ മാം
[നാനാജങ്ങളും കേട്ടുകൊൾവിൻ
നാളൊരു നാഴിക നേരംപോലും
നാമം പലതുണ്ടതിലൊരു നാമ-
സങ്കീർത്തനം ചെയ്യണം നാണം വിനാ
മാനവന്മാരെ ധരിച്ചുകൊൾവിൻ
മാനുഷജന്മം പഴുതാക്കാതെ
മാനസതാരിൽ മറന്നുപോകാതെ
സ്മരിച്ചുകൊള്ളേണമേ സാംബശിവം
മൃത്യുഞ്ജയ ത്രിപുരാന്തക മാം
മൃത്യുഭായദിഹ പാഹിതമാം
ഭക്തജനപ്രിയ ജന്മാന്തരേപി ച
ദേഹി ഭവദീയ ഭക്തിമിമാം
തംബുരു രുദ്രവീണാദികളും
താമ്പൂല മാലതീമാലകളും
അംബുജലോചനമാരുമല്ലാനന്ദ-
മാനന്ദമൂർത്തിയെച്ചിന്തിക്കുമ്പോൾ
ജീവജന്തുക്കളെയൊക്കെ മേലിൽ
ജീവിതേശൻ കൊണ്ടുപോകും നൂനം
ഇവണ്ണമുള്ളിലുറപ്പിച്ചെല്ലാവരുമാവോളം
നല്ലതു ചെയ്തുകൊൾവിൻ
വാഹ്നിയിൽ പാറ്റകൾ വീഴുംപോലെ
മത്യ്സം വലയിലണയും പോലെ
വല്ലാതെ ചാർവ്വാംഗിമാരെ കടാക്ഷവലയിൽ
വീടിടായ്ക സജ്ജനമേ]
ചരണം 2:(മുറുകിയ കാലം)
നന്നല്ല കാമ വിനോദമഹോ
നമ്മുടെ നാഥന്‍ മഹേശവരനെ
നന്നായി സേവിച്ചുകൊള്‍വിനെല്ലാരും
നാനാവിഷയങ്ങള്‍ കൈവെടിഞ്ഞു.
അർത്ഥം:
ദുര്‍വ്വാരകോപശാലീ:
തടുക്കാനാവാത്ത കോപത്തോടുകൂടിയ ദുര്‍വ്വാസാവുമഹര്‍ഷി ദുര്യോധനപ്രേരണയാല്‍ ശിഷ്യന്മാരോടുകൂടി ശിവനെ സ്മരിച്ചുകൊണ്ട് ധര്‍മ്മപുത്രസമീപം വന്നു.
അരങ്ങുസവിശേഷതകൾ:
വലതുഭാഗത്ത് പീഠത്തില്‍ ധര്‍മ്മപുത്രന്‍ ഇരിക്കുന്നു. ദുര്‍വ്വാസാവ് ഇടത്തുവശത്തുകൂടി ശിവസ്തുതിയോടെ പ്രവേശിക്കുന്നു.
ദുർവാസാവ് പദത്തിന് മുദ്രകാണിക്കേണ്ടതില്ല. ശിരസ്സിനുമീതെ കൂപ്പുകൈ ഉയർത്തിപിടിച്ചും ദേഹം ഉലഞ്ഞും ഇരുവശങ്ങളിലും മുൻപിൽ മടമ്പുകുത്തിയും വിലങ്ങത്തിൽ കാൽ വെക്കുകയേ വേണ്ടൂ.
ബ്രാക്കറ്റിലെ വരികൾ അരങ്ങത്ത് പതിവില്ല.