രാഗം:
താളം:
ആട്ടക്കഥ:
അഥാഭിഗമ്യാന്തികമംശുമാലീ
നരാധിപസ്യാദരഭക്തിഭാജഃ
തമബ്രവീത് സംകുചിതാശുജാലഃ
സന്മാര്‍ഗ്ഗഭാജാം പ്രകൃതിഃകിലൈഷാ
അർത്ഥം:
അങ്ങിനെ സ്തുതിച്ചുകൊണ്ടിരിക്കെ സൂര്യദേവന്‍ തന്റെ കിരണങ്ങളെ ഒതുക്കി ശാന്തനായി ധര്‍മ്മപുത്രരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആദ്ദേഹത്തോടു പറഞ്ഞു.
അരങ്ങുസവിശേഷതകൾ:
വലന്തലമേളം,ശംഖനാദം എന്നിവയോടും, ആലവട്ടമേലാപ്പുകളോടും കൂടി ആദിത്യദേവന്‍ വലതുഭാഗത്ത് പീഠത്തിലിരുന്നുകൊണ്ട് തിരശ്ശീലപകുതിതാഴത്തി പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രന്‍ ധ്യാനത്തില്‍ നിന്നുമുണര്‍ന്ന് മുന്നില്‍ അഭൌമതേജസ്സുകണ്ട് അത്ഭുതപ്പെടുന്നു. ആദിത്യനെന്നു മനസ്സിലാക്കി കുമ്പിട്ടിട്ട് തൊഴുതു നില്‍ക്കുന്നു. സൂര്യന്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.