വനമുണ്ടിവിടെ ദുര്‍ഗ്ഗാഭവനവുമുണ്ട്

രാഗം: 

ഭൈരവി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ലളിത

വനമുണ്ടിവിടെ ദുര്‍ഗ്ഗാഭവനവുമുണ്ടു
വനജാക്ഷി പോക നാം കാണ്മാനായിക്കൊണ്ടു
വനിതമാര്‍ പലരും സേവിച്ചുടന്‍ വേണ്ടും
വരങ്ങളെ വഴിപോലെ ലഭിച്ചുപോല്‍ പണ്ടും

അർത്ഥം: 

ഇവിടെ വനവും ദുര്‍ഗ്ഗാക്ഷേത്രവും ഉണ്ട്. വനജാക്ഷീ, നമുക്ക് ദര്‍ശ്ശിക്കുവാന്‍ പോകാം. പണ്ട് പല വനിതമാര്‍ക്കും ഇവിടെ സേവിച്ചയുടന്‍ വേണ്ട വരങ്ങള്‍ ലഭിച്ചിട്ടുണ്ടുപോലും.

അനുബന്ധ വിവരം: 

ഈ പദവും പണ്ട് നവരസത്തിലാണ് പാടിയിരുന്നത് എന്ന് പദ്മനാഭന്‍ നായര്‍ തന്റെ ചൊല്ലിയാട്ടം എന്ന പുസ്തകത്തില്‍ പറയുന്നു.

പ്രത്യേക ലക്ഷ്യങ്ങളോടുകൂടിയ വനമാണത്രെ ദുര്‍ഗാവനം. ആ വനത്തെയാണിവിടെ ഉദ്ദേശിക്കുന്നത്. അതിനാല്‍ കാട് എന്ന് തന്നെ മുദ്രകാണിക്കുന്നു. (പദ്മനാഭന്‍ നായര്‍, ചൊല്ലിയാട്ടം)

വനം എന്നാല്‍ കുളമെന്നും അര്‍ത്ഥമുണ്ടെന്ന്