നിഷ്കരുണനാമെന്റെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

കിർമ്മീരൻ

നിഷ്കരുണനാമെന്റെ നൽക്കരപഞ്ജരത്തിൽ
ദുഷ്കർമ്മഫലം കൊണ്ടു വിഷ്കീരമെന്നപോലെ
പുക്കിതു നീയോർക്ക

അർത്ഥം: 

വിഷ്കിരം=പക്ഷി. പഞ്ജരം=കൂട്

എന്റെ കരതാഡനമാകുന്ന കൂട്ടിൽ, ദുഷ്കർമ്മഫലം കൊണ്ട്, ഒരു പക്ഷിയെ പോലെ നീ കഴിയും.