ദുഷ്കരമീവിപിനത്തിലാവാസം കേവലം

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

നികൃത്തകുചമണ്ഡലാ നിശിതമണ്ഡലാഗ്രേണ സാ

തരോദ രുധിരോക്ഷിതാ സുബഹുവിസ്വരം വിഹ്വലാ

നിശമ്യ നിനദം വനേ ഖലു നിലിമ്പസിന്ധോസ്തടാ

ന്നിരേത്യ നൃപപുംഗവാ നിജഗദുർന്നിജ പ്രേയസീം

ദുഷ്കരമീവിപിനത്തിലാവാസം കേവലം

ദുഷ്കർമ്മഫലമിതെല്ലാമോർക്കിലതിവേലം

ഇക്കൊടുങ്കാട്ടിലെന്തിനു വന്നതു സുശീലേ

നിഷ്കളമാനസേ നീ ചൊന്നാലുമോമലേ

ഉൾക്കാമ്പിൽ നിന്നെ ഇന്നതിഭീതയെന്നപോലെ

തർക്കിക്കുന്നേൻ ബാലേ

അർത്ഥം: 

ശ്ലോകം:- വളരെ മൂർച്ചയുള്ള വാൾ-കൊണ്ട് നിശ്ശേഷം ഛേദിക്കപ്പെട്ട മുലകളോടുകൂടിയവളും ചോരപ്പുഴ ഒഴുക്കി വിഹ്വലയും ആയ ആ രാക്ഷസി വല്ലാത്ത അപശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് നിലവിളിച്ചു. അതേ സമയം കാട്ടിൽ ശബ്ദങ്ങളും കേട്ടുകൊണ്ട് ഗംഗയിൽ നിന്ന് ആ രാജപുംഗവന്മാർ പ്രിയതമയുടെ സമീപത്തെത്തി പറഞ്ഞു.

പദം:-ഈ കാട്ടിൽ കഴിഞ്ഞുകൂടുന്നത് വളാരെ പ്രയാസകരം തന്നെ ആണ്. പറയൂ, നീ എന്തിനാണ് ഈ കൊടുകാട്ടിൽ വന്നത്? മനസ്സിൽ ഒരു കാപട്യവുമില്ലാത്തവൾ ആണല്ലൊ നീ. വല്ലാതെ നീ ഭയപ്പെട്ടിരിക്കുന്നതായി ഞാൻ ഊഹിക്കുന്നു.