താപസമൌലേ ജയ ജയ

രാഗം: 

മാരധനാശി

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

നാഹം ശോചാമി നാഥ ത്വദനുഗമനത: കാനനേ പാദചാരൈ:
കിന്ത്വാഷ്ടാശീതിസാഹസ്രധര്‍ണിസുരാംസ്ത്വം ശരണം പ്രപന്നാന്‍
അദ്യാഹം ഭോജയേയം കഥമതി ഹൃദയേ ക്ലേശ ഏതാവദിത്ഥം
പ്രേയസ്യാ പ്രോച്യമാനോ നരപതിരഥതം ധൌമ്യമേവം ബഭാഷേ

പല്ലവി:
താപസമൌലേ ജയ ജയ താപസമൌലേ

അനുപല്ലവി:
താപമകലുവാനായി താവകപാദങ്ങള്‍
താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍

ചരണം 1:
കുടിലന്‍ കൌരവന്‍ തന്റെ കുസൃതികൊണ്ടകപ്പെട്ടി-
തടവിയിലന്‍‌വാസരമാവാസം

അർത്ഥം: 

നാഹം ശോചാമി:
കാട്ടില്‍ അങ്ങയെ പിന്തുടരുന്നതിനാല്‍ എനിക്ക് ഒട്ടും വ്യസനമില്ല. എന്നാല്‍ അങ്ങയെ ആശ്രയിച്ച് കൂടെപ്പോന്നിട്ടുള്ള എണ്‍പത്തെണ്ണായിരം ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണംനല്‍കുമെന്നുള്ള ചിന്തയാണ് എന്നെ ദു:ഖിപ്പിക്കുന്നത്. എന്ന് പ്രിയതമ പറഞ്ഞത് കേട്ട്പോന്ന ആ രാജാവ് ധൌമ്യമഹര്‍ഷിയോട് ഇങ്ങിനെ പറഞ്ഞു.

താപസമൗലേ:
താപസശ്രേഷ്ഠാ വിജയിച്ചാലും. ദു:ഖമകറ്റുവാനായി അങ്ങയുടെ പാദങ്ങള്‍ ഞാന്‍ തൊഴുന്നേന്‍. വഞ്ചകനായ കൌരവന്റെ ചതിയിലകപ്പെട്ട് ഈ വനത്തില്‍ വസിക്കാറായല്ലൊ.

അരങ്ങുസവിശേഷതകൾ: 

ഇടതുഭാഗത്തുകൂടി ധര്‍മ്മപുത്രന്‍ ദൈന്യസ്തായിയോടുകൂടി, ‘കിടതകധിം,താ’മിനൊപ്പം പ്രവേശിച്ച്, വലത്തുവശത്തിരിക്കുന്ന ധൌമ്യനെ കണ്ട്, കെട്ടിച്ചാടികുമ്പിടുന്നു. ധൌമ്യന്‍ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദം അഭിനയിക്കുന്നു.