ജൽപ്പക നിന്നെ ദർപ്പമോടെ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

സിംഹിക

ജൽപ്പക നിന്നെ ദർപ്പമോടെ ഞാൻ

കെൽപ്പൊടുമെന്നുട് ഭുജമതിലാക്കീ-

ട്ടിപ്പോളേ പോവാൻ നൂനം

അരങ്ങുസവിശേഷതകൾ: 

ഇതിൽ ഓരോ ചരണത്തിനും വട്ടം തട്ടിയാൽ അന്യോന്യം സ്ഥാനം മാറുന്ന ഒരു പതിവ് മറ്റു യുദ്ധങ്ങളെപ്പോലെ- ഉണ്ട്. പദം കഴിഞ്ഞു യുദ്ധത്തിൽ സിംഹിക സഹദേവനെ എടുകുവാൻ അടുക്കുമ്പോൾ സഹദേവൻ വാൾകൊണ്ട് വെട്ടുന്നു. സിംഹിക അയ്യയ്യോ എന്നലറി പോകുന്നു. സഹദേവൻ തിരിഞ്ഞ് ഇനി വിവരം ജ്യേഷ്ഠന്മാരെ അറിയികുക തന്നെ എന്നു കാട്ടി നാലാമിരട്ടി എടുത്ത് രംഗം വിടുന്നു.

തിരശ്ശീല