ആരിഹ വന്നതെടാ വിപിനേ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ശാർദ്ദൂലൻ

സംക്ഷുഭ്യദ്രൂക്ഷചക്ഷുഃ ശ്രുതിപുടകടുഭിഃ പ്രോച്ചകൈഃ ശബ്ദഘോഷൈഃ

ബ്രഹ്മാണ്ഡക്ഷോഭദായീ ഖരനഖരമുഖൈഃ പാടയൻ സത്വസംഘാൻ

ക്ഷിപ്രം വ്യാജ്രുംഭമാണഃ കുരുകുലവൃഷഭാൻ ഹന്തുകാമോ നിതാന്തം

ശാർദ്ദൂലാഖ്യഃ പ്രജല്പന്നിതി രജനിചരഃ പ്രാപ ശാർദ്ദൂലലീലഃ

ആരിഹ വന്നതെടാ വിപിനേ

ആരിഹ വന്നതെടാ

ചാരുതരം മമ പാരണ വിധിനാ

നേരൊടു കല്പിതയോ താൻ

ഭീരുത ദൂരെ വെടിഞ്ഞിഹ വന്നതു

ശൂരതരന്മാർ നൂനം

ഇക്ഷണമീക്ഷണഗോചരരാകിൽ

ഭക്ഷണമെൻകരസംസ്ഥം

കുക്ഷി പിളർന്നവരുടെ രുധിരം ഞാൻ

ശിക്ഷയൊടാസ്വദിപ്പൻ

മർത്യാമിഷമിഹ ഭുക്തികഴിപ്പാ-

നെത്രദിവസമുടനോർത്തേൻ

ചിത്രമിതിനു മമ സംഗതി വന്നതു-

മെത്രയുമെന്നുടെ ഭാഗ്യം.

ക്ഷുത്തുവളർന്നൊരു കേസരി മുമ്പിൽ

സത്വനികരമതുപോലെ

മർത്ത്യഗണങ്ങൾ അകപ്പെട്ടിതു മമ

ഹസ്തസമീപേ നൂനം

അരങ്ങുസവിശേഷതകൾ: 

ശാർദ്ദൂലന്റെ തിരനോക്ക്. പ്രസിദ്ധനല്ലാത്തതിനാൽ തന്റേടാട്ടം വേണ്ട.