മാനവസവ്യസാചി ഞാൻ ചൊന്നതു

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളത്തി

മാനവസവ്യസാചി ഞാൻ ചൊന്നതു

മാനിയാതെ തെളിഞ്ഞു നീ

നൂനമെയ്യുന്ന ബാണങ്ങളൊക്കെയും

സൂനമായ്പ്പോക പാണ്ഡവ !

അർത്ഥം: 

മനുഷ്യാ, അർജ്ജുനാ, പാണ്ഡവാ, ഞാൻ പറഞ്ഞതൊന്നും മാനിക്കാതെ സന്തോഷച്ച് നീ എയ്യുന്ന ബാണങ്ങളൊക്കെയും തീർച്ചയായും പൂവുകളായിപ്പോകട്ടെ.

അരങ്ങുസവിശേഷതകൾ: 

ചരണം കലാശിക്കുന്നതിനൊപ്പം കാട്ടാളസ്ത്രീ അർജ്ജുനനെ ശപിക്കുന്നു. തുടർന്ന് അർജ്ജുനൻ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ കാട്ടാളനുനേരെ അസ്ത്രങ്ങൾ എയ്യുന്നു. ഗായകർ ശോകം ആലപിക്കുന്നു.