രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദുഷ്കയ്യ നീയിക്കണക്കേ ധിക്കാരവാക്കു
ചൊൽക്കൊള്ളും മുക്കണ്ണരേയും
ചക്രപാണിയേയും പഴിക്കുന്ന നിന്നെക്കൊൽവാൻ
തക്കബാണമിത നോക്കു വരുന്നു
തടുക്ക നീയധികവിക്രമനെങ്കിൽ.
അർത്ഥം:
എടാ ദുഷ്ട, ശിവനേയും കൃഷ്ണനേയും ഇങ്ങനെ ധിക്കാരവാക്കുകൾ കൊണ്ട് പഴിക്കുന്ന നിന്നെ കൊല്ലാൻ ഞാൻ അമ്പയക്കുന്നു. നീ അധികം വീരശൂരനെങ്കിൽ അമ്പ് തടുക്കുക.