രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പാർത്ഥൻ ഗൗരീശദേവം പരിചിനൊടു തപസ്തപ്തുമേവന്തമീശം
ഗത്വാ തീർത്ഥാനി തീർത്വാ വനനഗര നഗാൻ ദേവസത്മാന്യനേകാൻ
നത്വാ പിന്നിട്ടു ചെന്നു രജതഗിരിവരോപാന്തഗംഗാതടാന്തേ
ശുദ്ധാത്മാ ചിന്തചെയ്തങ്ങൊരുപദമവനീലൂന്നിനിന്നാദിനാഥം
പല്ലവി:
ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ് മുഴുവൻ
അനുപല്ലവി:
ശൗരിവിരിഞ്ചപുരന്ദരമുഖ്യസുരാസുരസർവ്വചരാചരവന്ദ്യം
ചരണം1:
കുടിലത്തിങ്കളും ജടമുടിയിടയിൽ സുര-
തടിനിയും കൊടിയ പന്നഗമണിയും
മടുമലർശരൻ തന്റെ പടുത വേർപെടുത്തോരു
നിടിലച്ചെങ്കനൽ തൊടുകുറിചേർന്നു വിളങ്ങുന്ന
ചരണം2:
ഗരധരവിരചിതരുചിരകുണ്ഡലങ്ങളും
പുരികയുഗ്മവും തിരുമിഴിയിണയും
സരോജകർണ്ണികാശോഭതിരുനാസികയുംചേർന്നു
തിരുമുഖമതും മൃദുമന്ദസ്മിതവും ചേർന്ന
ചരണം3:
വരദവുമഭയം മറിമാനും മഴുവുമ-
ങ്ങുരുശോഭതടവും തൃക്കരങ്ങൾ നാലും
കരിചർമ്മാംശുകംചേരും തിരുമാറുമുദരവും
തരുക്ഷുത്തോലുടയാട തിരുവരയതിൽചേർന്ന
ചരണം4:
ഉരഗകാഞ്ചികൾ മിന്നും തനുമദ്ധ്യവരവും നൂ-
പുരമഞ്ജീരവുംചേരും പുറവടിയും
ഉരുതരഭുവനങ്ങൾ പരിപാലിച്ചരുളുന്ന
പരമശ്രീപാദയുഗ്മസരസിജങ്ങളും നിത്യം
അർത്ഥം:
ശ്രീപരമേശ്വരാ രക്ഷിച്ചാലും. സ്വാമിൻ, ഹരാ, പുരനാശനനാ, ദൈവമേ, എന്നെ എല്ലായിപ്പോഴും കാത്തുരക്ഷിച്ചാലും. ഇന്ദ്രാനുജനായുള്ള ശ്രീകൃഷ്ണാദികളായി ലോകത്തുള്ളവരാലെല്ലാം വന്ദിക്കപ്പെടുന്നവനേ, സ്വാമിൻ, വൈരിവീരർ ചെയ്യുന്ന ദുഃഖങ്ങളെല്ലാം വഴിപോലെ തീർത്ത് ഏറ്റവും പരമമായ കാരുണ്യത്താൽ എന്നെ രക്ഷിച്ചാലും. ദുഷ്ടബുദ്ധികളും, ധൃതരാഷ്ട്രപുത്രന്മാരുമായ നൂറ്റുവർ ചതിചെയ്ത് നാട്ടിൽ നിന്നും ഉടനെ ഇപ്രകാരം കാട്ടിലയച്ചു. കാമദേവനെ ദഹിപ്പിച്ചവനേ, ഹരനേ, ജയിച്ചാലും, ജയിച്ചാലും. കൈലാസപർവ്വതത്തിൽ വസിക്കുന്നവനേ, ഹേ പാർവ്വതീകാന്താ, കാലനാശനാ, കപാലം കൈയ്യിൽ ധരിക്കുന്നവനേ, നീലകണ്ഠാ, നീലലോഹിതാ, തന്റെ ലീലയാൽ സർവ്വലോകങ്ങളേയും പാലിക്കുന്നവനേ, സങ്കടങ്ങളെല്ലാം തീർത്ത് എന്നേയും പരിപാലിച്ചുകൊള്ളേണമേ.
അരങ്ങുസവിശേഷതകൾ:
അർജ്ജുനന്റെ തപസ്സ്.