കേട്ടിട്ടുള്ള കാട്ടാളൻ ഞാൻ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളൻ

കേട്ടിട്ടുള്ള കാട്ടാളൻ ഞാൻ സ്പഷ്ടമേ നിങ്ങടെ

ചിട്ടവട്ടങ്ങളൈവരും (ചട്ടവട്ടങ്ങളെവരും എന്നും പാഠഭേദം)

കൂട്ടമേ നിങ്ങൾ പുലയാട്ടുള്ളവരല്ലയോ

ശിഷ്ടകാമനുടെ നഷ്ടദനധികം

ഇഷ്ടസേവകനുമൊട്ടുമില്ല കുറ

അർത്ഥം: 

നിങ്ങളുടെ ചിട്ടവട്ടങ്ങളെ വ്യക്തമായി കേട്ടിട്ടുള്ളവനാണ് കാട്ടാളനായ ഞാൻ. അഞ്ചുപേരും ഒരുമിച്ച് ഒരുവളെ വെച്ചുകൊണ്ടിരിക്കുന്നവരല്ലേ? ഏറ്റവും നശിച്ചവനാണ് ശിവൻ. അവന്റെ ഇഷ്ടസേവകനും ഒട്ടും കുറവില്ല.

അരങ്ങുസവിശേഷതകൾ: 

“പുലയാട്ടുള്ളവരല്ലയോ” എന്നാടുന്നതോടുകൂടി അർജ്ജുനൻ ഏറ്റവും ക്രുദ്ധനായി കാട്ടാളനുനേരെ ചെല്ലുകയും വില്ലുകൊണ്ട് പ്രഹരിക്കുകയും ചെയ്യുന്നു. തുടർന്ന് ഇരുവരും വില്ലുകൾകൊണ്ട് അടിച്ച് പൊരുതുന്നു. പെട്ടന്ന് കാട്ടാളസ്ത്രീ കാട്ടാളനെ പിടിച്ച് വലതുഭാഗത്തേയ്ക്ക് നീക്കിനിർത്തി സമാധാനപ്പെടുത്തുന്നു. അനന്തരം കാട്ടാളൻ പദാഭിനയം തുടരുന്നു.