രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അപ്പോലെ എന്നു ഭവാൻ കല്പിച്ചു പിന്നെ യുദ്ധം
ഏല്പാനെന്തൊരു സംഗതി
ചൊൽപ്പൊങ്ങും സുരാരികൾ മുപ്പുരാസുരന്മാരെ
എൾപ്പൊരിചെയ്ത ദൈവമേ !
നിൽപാനാളാമോ ഭവാൻ കെൽപോടെതിർത്താൽ പാർത്ഥൻ
അൽപമാനുഷനല്ലയോ ?
മൽപ്രാണനാഥ പാർത്ഥനിപ്പോഴേ വേണ്ടുംവരം
എപ്പോരും നൽകുകല്ലല്ലീ !
അർത്ഥം:
പ്രസിദ്ധരായ ദേവശത്രുക്കളായിരുന്ന മുപ്പുരാസുരന്മാരെ ഏളുപ്പത്തിൽ നശിപ്പിച്ച ഭഗവാനേ, അന്നത്തെപ്പോലെ ഇന്ന് ഭവാൻ യുദ്ധത്തിനുറയ്ക്കുവാൻ കാരണം എന്താണ്? ഭവാൻ ശക്തിയായി എതിർത്താൽ പിടിച്ചുനിൽക്കുവാൻ കഴിയുന്നവനാണോ പാർത്ഥൻ? അവൻ വെറുമൊരു മനുഷ്യനല്ലയോ? എന്റെ പ്രാണനാഥാ, പാർത്ഥന് ഇപ്പോഴേ വേണ്ടതായ വരങ്ങളെല്ലാം നൽകുകയല്ലേ?