വേടനാരീ നീ പോടി മഹാമൂഢേ

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

വേടനാരീ നീ പോടി മഹാമൂഢേ,

പേടികൂടാതെ പോരിടെ

ചാടിവന്നീടുകിലെയ്തു വശം-

കെടുത്തീടുവൻ പാരം നിന്നുടൽ

അർത്ഥം: 

കാട്ടാളത്തീ, മഹാമൂഢേ, നീ പോടീ. പേടിയില്ലാതെ യുദ്ധത്തിനിടയിൽ ചടിവരുകയാണെങ്കിൽ അസ്ത്രങ്ങളെയ്ത് നിന്റെ ശരീരം ഏറ്റവും വശംകെടുത്തും.

അരങ്ങുസവിശേഷതകൾ: 

കാട്ടാളസ്ത്രീയുടെ നേരെ കയർക്കുന്ന അർജ്ജുനനെ കാട്ടാളൻ വന്ന് നേരിടുന്നു. അസ്ത്രങ്ങൾ ഉതിർത്തുകൊണ്ട് ഇരുവരും വീണ്ടും യുദ്ധം ചെയ്യുന്നു. യുദ്ധം മുറുകുമ്പോൾ കാട്ടാളസ്ത്രീ വീണ്ടും ഇടയിൽ വന്ന് തടുത്ത് കാട്ടാളനെ അകറ്റിനിർത്തിയിട്ട് അർജ്ജുനനോടായി അടുത്ത പദം അഭിനയിക്കുന്നു.