പൊട്ട ഫൽഗുന കാട്ടാളനല്ലിവൻ

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളത്തി

പൊട്ട ഫൽഗുന കാട്ടാളനല്ലിവൻ

മട്ടലർബാണദേവനെ-

ചുട്ടുപൊട്ടിച്ചവനെ നീയമ്പെയ്തു

പൊട്ടിച്ചാൽ നീയും നഷ്ടമാം

അർത്ഥം: 

എട പൊട്ട, അർജ്ജുനാ, കാട്ടാളനല്ല ഇവൻ. കാമദേവനെ ചുട്ടുപൊട്ടിച്ചവനെ നീ അമ്പെയ്ത് പൊട്ടിച്ചാൽ നീയും ഇല്ലാതെയാകും.