ഞായവും ഞായക്കേടും നീ

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളൻ

ഞായവും ഞായക്കേടും നീ കാണെന്റെ മെയ്യിലെയ്ത വിജയന്റെ

കായമിന്നു പൊടിച്ചൊഴിച്ചെന്നിയെ കാരിയം ഞാനടങ്ങീടാ.

അർത്ഥം: 

ഞായവും ഞായമില്ലായ്മയും നീ എന്റെ ശരീരത്തിൽ എയ്ത അർജ്ജുനന്റെ അമ്പുകൾ കൊണ്ട് കാണുക. അവന്റെ ശരീരം ഇന്ന് ഞാൻ പൊടിച്ചല്ലാതെ അടങ്ങുകയില്ല.

അനുബന്ധ വിവരം: 

ഇതും പതിവില്ല.