അന്തകാന്തക പോരും പൊരുതതു

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളത്തി

കാട്ടാളവേഷമൊടു മട്ടലർബാണവൈരി

ചട്ടറ്റ പാർത്ഥനൊടു ധൃഷ്ടതരം നിയുദ്ധം

പെട്ടെന്നു ചെയ്തളവും ദൃഷ്ടി ചുവന്ന കാന്തം

ദൃഷ്ട്വാ ഗിരീന്ദ്രതനയാ വിനയാജ്ജഗാദ.

അന്തകാന്തക പോരും പൊരുതതു
കുന്തീപുത്രനോടെന്തിപ്പോൾ

ഹന്ത മുൻപരുൾചെയ്തപോലല്ലിപ്പോൾ

ചെന്തീക്കണ്ണു പുകയുന്നു

അർത്ഥം: 

ശ്ലോകം:-കാട്ടാളവേഷത്തിൽ വന്ന ശിവൻ അർജ്ജുനനോട് വല്ലാതെ കഠിനമായി യുദ്ധം ചെയ്ത് കണ്ണുകൾ ചുവന്നതായ ഭർത്താവിനെ കണ്ട് വിനയപൂർവ്വം പർവ്വതത്തിന്റെ മകൾ (പാർവ്വതി) പറഞ്ഞു.

പദം:-കാലകാലനായ ഭഗവാനേ, കുന്തീപുത്രനോട് പൊരുതിയത് മതി. ഹോ! മുൻപ് പറഞ്ഞതുപോലെ അല്ലാതെ ഇപ്പോൾ ചെന്തീക്കണ്ണ് പുകയുന്നത് എന്തേ?